പ്രധാനമന്ത്രി മോദിക്ക് ഘാനയുടെ ദേശീയ ബഹുമതി ലഭിച്ചു

അക്ര: (ജൂലൈ 3) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് “മികച്ച രാഷ്ട്രതന്ത്രജ്ഞതയ്ക്കും സ്വാധീനമുള്ള ആഗോള നേതൃത്വത്തിനും” ഘാനയുടെ ദേശീയ ബഹുമതിയായ ‘ദി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ചു.

ബുധനാഴ്ച ഘാനീസ് പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമയിൽ നിന്നാണ് മോദി പുരസ്കാരം ഏറ്റുവാങ്ങിയത്.

“‘ദി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ ലഭിച്ചതിൽ അഭിമാനിക്കുന്നു,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

With input from PTI

For more details: Navamalayalam.com