ന്യൂയോർക്ക്: (ഓഗസ്റ്റ് 11) പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇന്ത്യക്കെതിരായ തന്റെ മുൻ നിലപാടുകൾ ആവർത്തിച്ചുകൊണ്ട്, കശ്മീർ പാകിസ്ഥാന്റെ “ജീവനാഡി” ആണെന്ന് പറഞ്ഞു.
അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ഫ്ലോറിഡയിലെ ടാംപയിൽ വെച്ച് പാകിസ്ഥാൻ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് പാക് സൈനിക മേധാവി ഈ പരാമർശം നടത്തിയത്.
പഹൽഗാം ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപും, കശ്മീർ വിഷയം പാകിസ്ഥാൻ മറക്കില്ല എന്നും “അത് ഞങ്ങളുടെ ജീവനാഡിയായിരുന്നു” എന്നും മുനീർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന ഇന്ത്യ തള്ളിക്കളയുകയായിരുന്നു.
With input from PTI
For more details: Navamalayalam.com