വിയ്യൂർ സെൻട്രൽ ജയിലിൽ സഹതടവുകാർ തമ്മിൽ ഏറ്റുമുട്ടി. വധശിക്ഷ പ്രതി അസഫാക്ക് ആലത്തിന് പരിക്കേറ്റു.

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ സഹതടവുകാർ തമ്മിൽ ഏറ്റുമുട്ടി. ആലുവയിൽ ബാലികയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അസഫാക്ക് ആലത്തിന് സംഘർഷത്തിൽ പരിക്കേറ്റു. മറ്റൊരു തടവുകാരനായ രഹിലാലുമായിട്ടാണ് അസഫാക്ക് ആലം ഏറ്റുമുട്ടിയത്.

തലക്ക് പരിക്കേറ്റ അസഫാക്ക് ആലത്തെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇയാളുടെ തലയിൽ തുന്നലുണ്ട്. അസഫാക്ക് ആലം ജയിലിനുള്ളിൽ അഞ്ച് തവണ സംഘർഷമുണ്ടാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു. ഇയാളെ മറ്റൊരു ജയിലിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് അസഫാക്ക് ആലത്തിന്റെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്തു.

With input from Kerala News

For more details: Navamalayalam.com