ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം, പഞ്ചായത്തു രാജ് വകുപ്പ് ജോയിന്റ് ഡയറക്ടറായ എസ്.എൻ. സിങ്ങിനെ സസ്പെൻഡ് ചെയ്തു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.
സംസ്ഥാനത്തെ 57,691 ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമസഭ ഭൂമിയിലെ കൈയേറ്റങ്ങൾ ഒരു പ്രത്യേക ജാതിയിലും മതത്തിലുംപ്പെട്ട ആളുകളിൽ നിന്ന് ഒഴിപ്പിക്കണമെന്ന് എസ്.എൻ. സിങ് ഉത്തരവിട്ടതാണ് വിവാദമായത്. ഈ ഉത്തരവിൽ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഈ നിർദ്ദേശം “പൂർണ്ണമായും വിവേചനപരവും അംഗീകരിക്കാൻ കഴിയാത്തതും” ആണെന്ന് വിശേഷിപ്പിക്കുകയും, ഇത് ഉടനടി പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ സംഭവം ഗുരുതരമായ ഭരണപരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, എസ്.എൻ. സിങ്ങിനെ ഉടൻ സസ്പെൻഡ് ചെയ്യാനും നിർദ്ദേശിച്ചു.
With input from PTI
For more details: Navamalayalam.com